Half Of COVID Patients Healed In Kerala<br />കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ് കേരളം. നൂറിലേറെ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ ബഹുദൂരം മുന്നിലാണ് നമ്മുടെ സംസ്ഥാനം. തൊട്ടുപിന്നാലെ കര്‍ണാടകവും ഉണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും രോഗമുക്തരായി കഴിഞ്ഞു.
